ചുവന്ന് തുടുത്ത് കണ്ണൂര്‍; പാര്‍ട്ടി കോണ്‍ഗ്രസിന് വര്‍ണാഭമായ തുടക്കം

സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് വര്‍ണാഭമായ തുടക്കം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉടന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി.
സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യും. 7 അംഗ പ്രസീഡിയത്തില്‍ കേരളത്തില്‍ നിന്നും പി കെ ബിജുവാണ്. അംഗം. മണിക്ക് സര്‍ക്കാരിന്റെ അധ്യക്ഷതയിലാണ് പ്രിസീഡിയം.പ്രമേയ കമ്മറ്റിയില്‍ കേരളത്തില്‍ നിന്നും തോമസ് ഐസക് അംഗമാണ്.
വിലക്കുണ്ടായിട്ടും പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസിന്റ പേര് സംഘടക സമിതി ഉള്‍പെടുത്തിയതും ശ്രദ്ധേയം. സി പി ഐ എം കോട്ടയായ കണ്ണൂരില്‍ ആദ്യമായെത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ ഉജ്വല സ്മരണയ്ക്കാനുള്ള കണ്ണൂര്‍ സഖാക്കളുടെ അവേശം സംഘാടനത്തില്‍ പ്രകടം. മതേതര ജനാധിപത്യ ബദലിലെ കോണ്‍ഗ്രസ് പ്രതിനിധ്യം സംബന്ധിച്ച പാര്‍ട്ടി നിലപാട് സമ്മേളനത്തില്‍ ഏറെ ശ്രദ്ധേയം.
Story Highlights: cpim party congress inaguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here