Advertisement

ഫുട്ബോൾ ലോകകപ്പ് സമയത്ത് മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമുള്ളവർക്ക് മാത്രം ഖത്തറിൽ പ്രവേശനം; ഖത്തർ റെസിഡൻസിന് ബാധകമല്ല

April 6, 2022
Google News 2 minutes Read
fifa

ലോകകപ്പ് ഫുട്ബോൾ മത്സരം നടക്കുന്ന നവംബറിലും ഡിസംബറിലും ടിക്കറ്റും ഫാൻ ഐ.ഡിയായ ഹയ്യാ കാർഡും കൈവശമുള്ളവർക്ക് മാത്രമായിരിക്കും ഖത്തറിലേക്ക് പ്രവേശനമുണ്ടാവുകയെന്ന് സൂചന. ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർഹോൾഡ് ട്രെങ്കൽ ഇംഗ്ലണ്ടിലെ ‘ദ സൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഖത്തർ റെസിഡൻറായവർക്ക് ഇത് ബാധകമായിരിക്കില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

Read Also : ‘ഹയ്യാ ഹയ്യാ’; ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

ചൊവ്വാഴ്ച ലോകകപ്പിൻറെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിനു പിന്നാലെയാണ് ഖത്തർ ടൂറിസം ഉന്നത ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയത്. രണ്ടാംഘട്ട ടിക്കറ്റുകൾ റാൻഡം നറുക്കെടുപ്പിലൂടെയാണ് അനുവദിക്കുന്നത്. ലോകകപ്പ് കാലത്ത് ഫാൻ ഐ.ഡിയുള്ളവർക്കു മാത്രമായിരിക്കും ഖത്തറിലേക്ക് പ്രവേശനമെന്നും അല്ലാത്തവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നുമാണ് ബെർഹോൾഡ് ട്രെങ്കൽ പറഞ്ഞത്. നവംബർ 21 മുതൽഡി സംബർ 18 വരെ നടക്കുന്ന ലോകകപ്പിൽ 12 ലക്ഷത്തോളം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് കാണാനുള്ള ടിക്കറ്റ് ലഭിച്ചവർ ഹയ്യാ കാർഡിനും അപേക്ഷിക്കണം. ഖത്തറിന് പുറത്തുള്ളവർ അക്കോമഡേഷൻ പോർട്ടൽ വഴി താമസത്തിന് ബുക്ക് ചെയ്തുവേണം ഫാൻ ഐ.ഡിക്ക് അപേക്ഷിക്കാൻ. ടിക്കറ്റ് ബുക്ക് ചെയ്യാതെ, വെറുതെ ഖത്തറിലെത്തി ലോകകപ്പിൻറെ ഭാഗമാവാനുള്ള ആ​ഗ്രഹം നടക്കില്ലെന്ന സൂചനയാണ് ഖത്തർ ടൂറിസം വക്താവ് നൽകുന്നത്.

Story Highlights: fifa; Admission to Qatar for Match Ticket and Haiya Card Holders only

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here