Advertisement

കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു

April 6, 2022
Google News 1 minute Read

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മത്സരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിൻ്റെ അവസാന ദിവസം. വെള്ളിയാഴ്ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്.

കാലിക്കറ്റ് സർവ്വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ മികച്ച 600 കായിക താരങ്ങൾ 5 ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. ഉച്ചക്ക് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ലോക ചാമ്പ്യൻഷിപ്പ്‌, ഏഷ്യൻ ഗെയിംസ്‌, കോമൺവെൽത്ത്‌ ഗെയിംസ്‌ ഉൾപ്പെടെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകൾക്ക്‌ യോഗ്യത നേടാനുള്ള അവസരമാണ് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌ മീറ്റ്. അത്‌ലറ്റിക്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാർക്ക്‌ നേടിയവർ മാത്രമാണ് മത്സരത്തിനിറങ്ങുന്നത്.

Story Highlights: heavy rain federation cup atletic meet halted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here