Advertisement

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ‘ഡിസ്കവർ ഖത്തർ’ വഴി ഹോട്ടൽ ബുക്കിങ്​ നിർബന്ധം

April 6, 2022
Google News 2 minutes Read
qatar

ഖത്തർ ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ നിന്നുള്ള ഓൺ അറൈവൽ വിസ യാത്രക്കാരുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഖത്തറിൽ താമസിക്കുന്ന അത്രയും കാലയളവിലേക്ക്​ ‘ഡിസ്കവർ ഖത്തർ’ വഴി ഹോട്ടൽ ബുക്കിങ്​ നിർബന്ധമാക്കികൊണ്ടാണ്​ പുതിയ മാറ്റം.
പുതിയ നിർദേശം ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ്​ അധികൃതർ വ്യക്തമാക്കുന്നത്.

ഡിസ്കവർ ​ഖത്തർ വെബ്​സൈറ്റ്​ വഴി ചൊവ്വാഴ്ച മുതൽ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കുറ‍ഞ്ഞത്​ രണ്ട്​ ദിവസം മുതൽ പരമാവധി അറുപത് ദിവസം വരെയാണ്​ ബുക്കിങ്ങ്​ അനുവദിക്കുന്നത്.

Read Also : ഫുട്ബോൾ ലോകകപ്പ് സമയത്ത് മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമുള്ളവർക്ക് മാത്രം ഖത്തറിൽ പ്രവേശനം; ഖത്തർ റെസിഡൻസിന് ബാധകമല്ല

ഇന്ത്യയെ കൂടാതെ ഇറാൻ, പാകിസ്താൻ പൗരന്മാർക്കും ഈ നിർദേശം ബാധകമാണ്​. മൂന്ന്​ രാജ്യങ്ങളുടെ പാസ്​പോർട്ട്​ കൈവശക്കാരായ ഓൺഅറൈവൽ യാത്രക്കാർക്ക്​ മാത്രമായിരിക്കും ഈ നിർദേശം ബാധകമാവുക. ഖത്തറിലേക്ക്​ പോകാൻ ശ്രമിക്കുന്നവർ ഡിസ്കവർ ഖത്തർ വെബ്​സൈറ്റ്​ മുഖേനെ, അവിടെ​ തങ്ങാനുദ്ദേശിക്കുന്ന കാലയളവിലേക്ക്​ നിർബന്ധമായും ഹോട്ടൽ ബുക്ക്​ ചെയ്യണം.

Story Highlights: Hotel booking through ‘Discover Qatar’ is mandatory for Indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here