Advertisement

ഐപിഎൽ: മുംബൈയ്ക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും രണ്ട് മാറ്റങ്ങൾ

April 6, 2022
1 minute Read

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയാസ് അയ്യർ മുംബൈയെ ഫീൽഡിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും രണ്ട് മാറ്റങ്ങൾ വീതമുണ്ട്. കൊൽക്കത്ത പാറ്റ് കമ്മിൻസിനെയും റാസിഖ് സലാമിനെയും ടീമിൽ ഉൾപ്പെടുത്തിയപ്പോൾ മുംബൈ നിരയിൽ ഡെവാൾഡ് ബ്രെവിസും സൂര്യകുമാർ യാദവും ഇടം പിടിച്ചു. ടിം സൗത്തി, ശിവം മവി എന്നിവരാണ് കൊൽക്കത്തയിൽ നിന്ന് പുറത്തായത്. ടിം ഡേവിഡ്, അന്മോൾപ്രീത് സിംഗ് എന്നിവർ മുംബൈ നിരയിൽ നിന്നും പുറത്തായി.

രണ്ട് മത്സരങ്ങളിൽ ഒന്നു പോലും വിജയിക്കാതെയാണ് ഇന്ത്യൻ ക്യാപ്റ്റൻ നയിക്കുന്ന മുംബൈ ഇന്ത്യൻസ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. അതേസമയം, മൂന്ന് മത്സരങ്ങൾ കളിച്ച കൊൽക്കത്ത രണ്ട് മത്സരങ്ങളിൽ വിജയിച്ചു.

Story Highlights: ipl 2022 mumbai indians batting kolkata knight riders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top