Advertisement

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി

April 6, 2022
Google News 2 minutes Read

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നത്.(narendra modi at bjpfoundation day)

ഇന്ത്യയിൽ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ച നരേന്ദ്ര മോദി കുടുംബവാഴ്ച ഇന്ത്യയെ തുലച്ചെന്നും,കുടുംബവാഴ്ചയ്‌ക്കെതിരെ ബിജെപി പോരാടുമെന്നും പറഞ്ഞു. ഭരണഘടനെയെ ഇത്തരം പാർട്ടികൾ മാനിക്കുന്നില്ലെന്നും. മുൻ സർക്കാരുകൾ രാജ്യത്തെ ചെറുപ്പക്കാരെ വഞ്ചിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

ആഗോള തലത്തിൽ ഭാരതത്തെ മുന്നിലെത്തിക്കുക എന്നതായിരിക്കണം ഓരോ പ്രവർത്തകരുടേയും ലക്ഷ്യം. സർക്കാർ പ്രവർത്തിക്കുന്നത് രാജ്യ താത്പര്യം മുൻനിർത്തിയാണ്. ചുരുങ്ങിയ കാലം കൊണ്ട് വളരെ മികച്ച വളർച്ചയാണ് ബിജെപി കാഴ്‌ച്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ മികച്ച വിജയം കാഴ്‌ച്ചവയ്‌ക്കാൻ ബിജെപിയ്‌ക്കായി. ലോക്‌സഭയിലും രാജ്യസഭയിലും ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കക്ഷിയായി ബിജെപി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതാത്പര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യില്ല. മികച്ച വാക്‌സിനേഷൻ യജ്ഞം നടത്താൻ സർക്കാരിന് സാധിച്ചുവെന്നും പ്രീണന രാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ സ്ഥാപക ദിനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നു എന്നുള്ളതാണ് അതിൽ പ്രധാനപ്പെട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: narendra modi at bjpfoundation day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here