രാത്രിയുടെ മറവിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവ് പൊലീസിന്റെ പിടിയിൽ

കളമശേരി നുവാൽസിൽ പഠിക്കുന്ന വിദ്യാർഥിനിയെ കയറിപ്പിടിച്ചയാളെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ തേവക്കൽ സ്വദേശി വടക്കേടത്ത് വീട്ടിൽ അജിത്ത് (34) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എടുക്കുന്നതിനായി സെക്യൂരിറ്റി കാബിനിൽ കൂട്ടുകാരിയുമായി എത്തിയതാണ് വിദ്യാർഥിനി. കൂട്ടുകാരി ഭക്ഷണം എടുക്കാൻ കാബിനിൽ കയറിയ സമയം നുവാൽസിനകത്തുള്ള എസ്ബിഐ എടിഎമ്മിൽ പൈസയെടുക്കാൻ വന്ന അജിത്ത് വിദ്യാർത്ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു.
Read Also : രാത്രി ഒറ്റപ്പെട്ടും മദ്യലഹരിയിലും നിൽക്കുന്ന യാത്രക്കാരിൽ നിന്ന് പണം തട്ടുന്ന സംഘത്തിലെ രണ്ടാമനും പിടിയിൽ
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ കളമശേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Police arrested youth for molesting student
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!