പാകിസ്താനുമായുള്ളത് അഭേദ്യമായ ബന്ധം; ആഭ്യന്തര പ്രശ്‌നങ്ങൾ ബന്ധത്തെ ബാധിക്കില്ലെന്ന് ചൈന

പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം ഉറച്ചതും തകർക്കാൻ കഴിയാത്തതുമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം.പാകിസ്താനിൽ ഇമ്രാൻഖാനെതിരായ നീക്കങ്ങൾ അതിശക്തമാകുന്നതിനിടെയാണ് ചൈന പിന്തുണയുമായി രംഗത്തെത്തിയത്.
പാകിസ്താന്റെ ആഭ്യന്തര പ്രശ്‌നങ്ങൾ ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഭ്യന്തര പ്രശ്‌നങ്ങൾ 60 ബില്യണിന്റെ ചൈന- പാകിസ്താൻ ഇടനാഴി പദ്ധതിയേയും ബാധിക്കില്ലെന്ന് ചൈന ഉറപ്പു നൽകി.
പാകിസ്താനും ചൈനയും എല്ലാ കാലത്തും സൗഹൃദ രാജ്യങ്ങളാണ്. ലോകത്ത് എത്ര തന്നെ മാറ്റം വന്നാലും രാജ്യത്തെ അന്തരീക്ഷം എത്ര മാറിയാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നും ദൃഢമായി നിലനിൽക്കും. പാകിസ്താനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് കരകയറാനും ഐക്യവും സന്തുലിതാവസ്ഥയും നിലനിർത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
Read Also : തകർപ്പൻ ഫോം തുടർന്ന് ബാബർ അസം; പാകിസ്താന് ഭേദപ്പെട്ട സ്കോർ
രാഷ്‌ട്രീയ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. സർക്കാരും സഭയുമില്ലാതെ തുടരുന്ന രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ ശക്തമായ പോരാട്ടം തുടരുകയാണ്.
Story Highlights: China says ties with Pakistan ‘unbreakable’ despite political upheaval
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here