Advertisement

സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയക്കാരെ പരിഹസിക്കരുത്; ഫാൻസിന് മുന്നറിയിപ്പുമായി ഇളയദളപതി

April 7, 2022
Google News 2 minutes Read
beast

വിജയ് ചിത്രം ബീസ്റ്റ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നതിന് മുന്നോടിയായി ആരാധകർക്ക് മുന്നറിയിപ്പുനൽകി നടൻ വിജയ്. സമൂഹ മാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥരെയോ രാഷ്ട്രീയക്കാരെയോ പരിഹസിക്കാൻ പാടില്ലെന്നാണ് ആരാധകരോടുള്ള ഇളയദളപതിയുടെ ഉപദേശം. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വിജയിയുടെ നിർദേശം ലംഘിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാൻസ് അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത് ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read Also : വിജയ് ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍

രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ, പോസ്റ്ററുകൾ എന്നിവ ഫാൻസ് ക്ലബ് അംഗങ്ങൾ ഷെയർ ചെയ്യരുതെന്നാണ് നിർദേശം. ഫാൻസുകാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം മുമ്പ് വിജയ് ചിത്രങ്ങൾക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങളും വ്യാപകമായി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീസ്റ്റ് റിലീസിനു മുമ്പ് ഫാൻസിന് വിജയ് മുന്നറിയിപ്പ് നൽകിയത്.

ഏപ്രിൽ 13നാണ് വിജയിയുടെ 65മത്തെ ചിത്രമായ ബീസ്റ്റ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. ചിത്രത്തില്‍ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Story Highlights: Do not ridicule politicians on social media; vijay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here