Advertisement

മൂന്നാം ജയം തേടി ലക്‌നൗ: ഡൽഹിയ്ക്ക് ജയം അനിവാര്യം

April 7, 2022
Google News 1 minute Read
lucknow super giants aim third win ipl mactch

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ പുതുക്കക്കാരായ ഗുജറാത്തിനോട് തോറ്റ ഡൽഹിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ മത്സരങ്ങളിൽ ഇല്ലാതിരുന്ന ആസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർട്ട്‌ജെയും ഇറങ്ങാൻ സാധ്യതയുണ്ട്. മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

പുതിയ സീസണിൽ കാര്യമായ തുടക്കം ഒരു ടീമിനും ലഭിച്ചിട്ടില്ല. ഗുജറാത്ത് ഒഴികെ മറ്റ് ടീമുകൾ ഓരോ മത്സരങ്ങൾ വീതം തോറ്റു. പുതുമുഖമായ ലഖ്‌നൗ ശരാശരി പ്രകടനമാണ് നടത്തുന്നത്. മറുവശത്ത് ഒരു മത്സരത്തിൽ മാത്രമാണ് ഡൽഹിയ്ക്ക് ജയിക്കാനായത്. ടീമിന്റെ നെറ്റ് റൺ റേറ്റും മികച്ചതല്ല. എന്തായാലും ഋഷഭ് പന്തിന്റെ ഡൽഹിക്ക് ഈ മത്സരം ജയിക്കണം. പന്ത് ക്യാപ്റ്റൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ഡൽഹിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് വാര്‍ണറുടെ വരവ്. ക്യാപ്റ്റൻ റിഷഭ് പന്തും പൃഥ്വിഷായും ഒപ്പം ലളിത് യാദവും ചേരുമ്പോൾ ബാറ്റിങ്ങിൽ ആശങ്കയില്ല. നോർട്ട്ജെയും മുസ്തഫിസുർ റഹ്മാനും അവസരത്തിനൊത്ത് ഉയർന്നാൽ ബൗളിങ്ങും ശക്തം. രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് ലക്നൗ എത്തുന്നത്. നായകൻ രാഹുലും ഡികോക്കും ഫോമിലാണ്. എവിൻ ലൂയിസും ദീപക് ഹൂഡയും റൺസ് നേടുന്നു. മികച്ച ഒരു വിദേശ പേസ് ബൗളറുടെ അസാനിധ്യമാണ് അൽപം ആശങ്ക.

Story Highlights: lucknow super giants aim third win ipl match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here