Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (7-4-22)

April 7, 2022
1 minute Read
todays headlines (7-4-22)

രാഹുല്‍ ഗാന്ധിയുടെ മൃദു ഹിന്ദുത്വം അംഗീകരിക്കാനാവില്ല; സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ നടന്ന രാഷ്ട്രീയ പ്രമേയ ചർച്ചയിൽ കോൺ​ഗ്രസിനെതിരെ കേരള ഘടകത്തിന്റെ രൂക്ഷ വിമർശനം. ബി.ജെ.പിയെ ചെറുക്കാനുള്ള ശേഷി ദേശീയ തലത്തിൽ കോൺ​ഗ്രസിനില്ലെന്ന വിമർശനമാണ് പി. രാജീവ് ഉന്നയിച്ചത്

ഞാൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല, പുറത്താക്കൽ തീരുമാനം ഉടൻ; കെ സുധാകരന്‍

കെവി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ

കണ്ണൂരിലേക്ക്; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്. കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

നന്ദിഗ്രാമില്‍ നിന്ന് പാഠം പഠിക്കണം; സില്‍വര്‍ലൈനില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബംഗാളില്‍ നിന്നുള്ള സിപിഐഎം നേതാക്കള്‍

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഐഎം നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കളുടെ മുന്നറിയിപ്പ്. 

ആരോഗ്യവകുപ്പ് മോശം വകുപ്പാണെന്ന പരാമര്‍ശം; കുപ്രചാരണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം: ഇ പി ജയരാജൻ

കെ.വി തോമസ് വിഷയത്തിൽ പ്രതികരണവുമായി മുൻമന്ത്രി ഇ.പി ജയരാജൻ. തോമസ് കോൺഗ്രസ് വിടണമോ എന്നത് വ്യക്തി തീരുമാനമാണ്. നേതാക്കളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത്ത് കോൺഗ്രസ് ശൈലിയാണ്. 

24 ഇംപാക്ട്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മരുന്ന് ദുരുപയോഗത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്ന് സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനോട് മന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടി

ജീവനൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സിന്ധു പരാതിയുമായി ആര്‍ടിഒയെ കണ്ടിരുന്നു; വിവരങ്ങള്‍ പുറത്ത്

മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. 

ഇന്ത്യ യഥാർത്ഥ സുഹൃത്ത്, ലങ്കൻ പ്രതിസന്ധിക്ക് കാരണം കുടുംബവാഴ്ച; സനത് ജയസൂര്യ

ചൈനയല്ല ഇന്ത്യയാണ് ശ്രീലങ്കയുടെ യഥാർത്ഥ സുഹൃത്തുക്കളെന്ന് മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സർക്കാർ നൽകുന്ന സഹായം വിലപ്പെട്ടതാണ്. 

മഴ വരുന്നു, കാറ്റും ആഞ്ഞുവീശും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 

ഭീമമായ ടോള്‍ പിരിവ്; പാലക്കാട് – തൃശൂര്‍ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

പാലക്കാട് തൃശൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 10,540 രൂപയാണ് 50 തവണ കടന്ന് പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത്.

സിപിഐഎം പാർട്ടി കോണ്‍ഗ്രസ്: കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച ഇന്ന്

സിപിഐഎം പാർട്ടി കോണ്‍ഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതു ചർച്ച ഇന്നാരംഭിക്കും. 

ഇന്ധന വില വർധന; കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുളള കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്ഭവൻ മാർച്ച് നടത്തും. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം.

Story Highlights: todays headlines (7-4-22)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top