ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! വിഡിയോ വൈറൽ
ആനയുടെ മുന്നിൽ നിന്ന് പിതാവും കുട്ടിയും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സംഭവം നടന്ന് 2 മാസം കഴിഞ്ഞെങ്കിലും പിതാവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൊളക്കാടൻ മിനി എന്നാണ് ആനയുടെ പേര്.
കോഴിക്കോട് – മലപ്പുറം ജില്ലാ ബോർഡറിൽ പഴം പറമ്പ് തൃക്കളിയൂർ അമ്പലത്തിനടുത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവ് ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ട് മകനും ഒപ്പം കൂടുകയായിരുന്നു. ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ആന തുമ്പിക്കൈ ഉപയോഗിച്ച് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടൻ തന്നെ പിതാവ് കുട്ടിയെ വലിച്ചു മാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. രണ്ട് പേർക്കും പരുക്കുകൾ ഒന്നും തന്നെയില്ലെന്നുള്ളതാണ് ആശ്വാസം.
Story Highlights: viral vedio father and child escaped from elephant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here