കമാന്‍ഡുകള്‍ നല്‍കിയത് ദിലീപും അഭിഭാഷകരും ചേര്‍ന്നെന്ന് ഏഴാം പ്രതി സായ് ശങ്കര്‍

ദിലീപും അഭിഭാഷകരും ചേര്‍ന്നാണ് തനിക്ക് കമാന്‍ഡുകള്‍ നല്‍കിയതെന്നും പേഴ്‌സണല്‍ ഫോട്ടോകളും ചാറ്റും ഡിലീറ്റ് ചെയ്തത് അവരുടെ ആവശ്യപ്രകാരമാണെന്നും ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഏഴാം പ്രതി സായ് ശങ്കര്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. രഹസ്യ വിചാരണയുടെ കോപ്പിയാണ് നശിപ്പിച്ചതില്‍ ഏറെയും. അതെല്ലാം വീണ്ടെടുക്കാന്‍ സാധിക്കും. ഫോണില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളില്ലായിരുന്നു. ഉണ്ടായിരുന്നത് കോടതി രേഖകള്‍. അന്വേഷണ സംഘത്തോട് സഹകരിക്കും. ഇത് വീണ്ടെടുത്ത് കൊടുക്കും. അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ് എന്ത് വന്നാലും രക്ഷപ്പെടുത്താമെന്ന് പറഞ്ഞിരുന്നു.
സായ് ശങ്കറിന് ഇന്നാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് അപ്രതീക്ഷിതമായി സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്.
Story Highlights: commands were given by Dileep and his lawyers sai sankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here