ഐപിഎൽ 2022; അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപ്പോരിൽ ഗുജറാത്തിന് വിജയം

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍ തെവാട്ടിയയുടെ അവസാന നിമിഷ പ്രകടനത്തിന്‍റെയും കരുത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ മൂന്നാം ജയം നേടിയത്. (ipl2022 live update)
അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ തെവാട്ടിയ പറത്തിയ സിക്സിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നു.അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചുവെങ്കിലും തെവാട്ടിയയുടെ ഫിനിഷിംഗ് ഗുജറാത്തിന് ത്രില്ലിംഗ് ജയം സമ്മാനിച്ചു.
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
അവസാന ഓവറില്‍ 19 റണ്‍സും അവസാന രണ്ട് പന്തില്‍ 12 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല, റണ്ണിനോടിയ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായി. രണ്ടാം പന്തില്‍ രാഹുല്‍ തെവാട്ടിയ സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറി നേടി. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അഞ്ചാം പന്തില്‍ തെവാട്ടിയയുടെ സിക്സര്‍. ലക്ഷ്യം ഒരു പന്തില്‍ ആറ് റണ്‍സ്. അവസാന പന്തില്‍ തെവാട്ടിയ പറത്തിയ സിക്സിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് ലക്ഷ്യം മറികടന്നു.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് ഗുജറാത്തിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചത്. ഗില്‍ 59 പന്തില്‍ 96 റണ്‍സെടുത്ത് പുറത്തായി.
Story Highlights: ipl2022 live update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here