Advertisement

ഉയരുന്ന ഇന്ധന വില: എൽപിജിയ്ക്ക് ഏറ്റവും ഉയർന്ന വില ഇന്ത്യയിലോ?

April 8, 2022
Google News 2 minutes Read

എൽപിജി വില കുത്തനെ ഉയരുകയാണ്. രാജ്യത്ത് നിരവധി പ്രതിഷേധങ്ങൾക്കും ഇത് വഴിവെച്ചിരുന്നു. സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലേക്കാണ് ഇന്ധന വില കുത്തനെ ഉയരുന്നത്. ആഭ്യന്തര വിപണിയിലെ കറൻസികളുടെ വാങ്ങൽ ശേഷി അനുസരിച്ച് ഇന്ത്യയിലെ എൽപിജിയുടെ വില ലോകത്തെ തന്നെ ഏറ്റവും ഉയർന്നതാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. പെട്രോളിന്റെ വില മൂന്നാമത്തെ ഉയർന്നതും ഡീസലിന് ലോകത്തിലെ എട്ടാമത്തെ ഉയർന്ന വിലയുമാണ് ഇന്ത്യയിലുള്ളത്.

ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ എൽപിജിയുടെ ലിറ്ററിന് ഏറ്റവും ഉയർന്ന വിലയാണ്. ഡീസൽ ഉൽപന്നങ്ങൾക്ക് ലോകത്തെ മൂന്നാമത്തെ ചെലവേറിയ രാജ്യവും ഇന്ത്യയാണ്. അതാത് രാജ്യങ്ങളിലെ കറൻസി നിരക്കുകൾ അനുസരിച്ച് വിവിധ രാജ്യങ്ങളിലെ വില വ്യത്യാസപ്പെടാം. അങ്ങനെ വിവിധ കറൻസികൾക്ക് വിപണിയിൽ വ്യത്യസ്ത വാങ്ങൽ ശേഷിയുണ്ട്. കൂടാതെ, വരുമാന നിലവാരം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്.

സംസ്ഥാനം ഭരിക്കുന്ന എണ്ണ വിപണന കമ്പനികളാണ് ഇന്ത്യയിൽ പാചകവാതക വില നിശ്ചയിക്കുന്നത്. റെസിഡൻഷ്യൽ/കൊമേഴ്‌സ്യൽ വിഭാഗത്തിലെ പ്രതിമാസ എൽപിജി ഡിമാൻഡ് പ്രകാരം 2017 സെപ്റ്റംബറിൽ 1.71 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. അതിൽ നിന്ന് 2019 സെപ്റ്റംബറിൽ 2.03 മെട്രിക് ടൺ ആയി വർദ്ധിച്ചു. 2021 അവസാനത്തോടെ 2.38 എംഎംടൺ ആയും വർദ്ധിച്ചിരുന്നു.

Read Also : ഇത് വലിയൊരു ദുരന്തം മുന്നിൽ കണ്ടുള്ള പിന്മാറ്റം; റഷ്യൻ സേന അടുക്കാൻ ഭയപ്പെട്ട യുക്രൈനിലെ ഏക സ്ഥലം…

എൽ‌പി‌ജിയുടെ വില കൂടാതെ, പെട്രോളിന്റെ വിലയും വർദ്ധിക്കുന്നുണ്ട്. ഇപ്പോൾ പെട്രോളിന്റെ വില മൂന്നാമതാണെങ്കിലും ഭാവിയിൽ ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തും എന്നാണ് വിദഗ്ദർ സൂചിപ്പിക്കുന്നത്. വിലനിർണ്ണയ ഡാറ്റയും ഐഎംഎഫിന്റെ പിപിപി പരിവർത്തന നിരക്കും ലഭ്യമായ 157 രാജ്യങ്ങളിൽ സുഡാൻ, ലാവോസ് എന്നിവയ്ക്ക് പിന്നിലായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്.

Story Highlights: LPG cost in India highest in world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here