നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു

സമാധന നോബേൽ ജേതാവും റഷ്യൻ മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനിൽ സഞ്ചരിക്കവേ അസെറ്റോൺ സോൾവെന്റ് പുരട്ടിയ ചുവന്ന പെയിന്റ് ഒഴിച്ചാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൊവായ ഗസറ്റ് എന്ന അന്വേഷണാത്മക പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്. (Peace Nobel prize winner and Russian journalist Dmitry Muratov attacked with red paint)
മുറാറ്റോവ്, ഈ ആക്രമണം ഞങ്ങളുടെ ആൺകുട്ടികൾക്ക് വേണ്ടിയാണെന്ന്’ ആക്രമണകാരി ആക്രോശിച്ച് പറഞ്ഞതായും, അദ്ദേഹം പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ അധികാരികളെ നിശിതമായി വിമർശിക്കുന്ന പത്രമാണ് നൊവായ ഗസറ്റ്.
ആക്രമണത്തിന്റെ ചിത്രങ്ങൾ നൊവായ ഗസറ്റ് അവരുടെ ടെലിഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ചു. റഷ്യക്ക് പുറത്തും പ്രസിദ്ധീകരിക്കുമെന്ന് പത്രം അറിയിച്ചു. റഷ്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തെ മാനിച്ചാണ് 2021-ൽ മുറാറ്റോവിന് സമാധാന നോബേൽ സമ്മാനിച്ചത്.
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
മോസ്‌കോ-സമാര ട്രെയിനിൽ വ്യാഴാഴ്ചയാണ് സംഭവം. റഷ്യ യുക്രൈൻ യുദ്ധത്തെക്കുറിച്ച് വാർത്തകൾ നൽകുന്നത് മോസ്കോയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നിർത്തിവച്ചിരുന്നു. ‘എന്റെ കണ്ണുകൾ ഭയങ്കരമായി കത്തുന്നു, അവർ കമ്പാർട്ടുമെന്റിൽ ഓയിൽ പെയിന്റ് ഒഴിച്ചു.’ എന്നും മുറാറ്റോവിനെ ഉദ്ധരിച്ച് പത്രത്തിൽ ചൂണ്ടിക്കാട്ടി. റഷ്യൻ അനുകൂലിയാണ് ആക്രമിച്ചെതെന്നാണ് റിപ്പോർട്ട്.
യുക്രൈനിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി അവസാനിക്കുന്നതുവരെ അതിന്റെ പ്രിന്റ്, ഓൺലൈൻ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുന്നതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ റഷ്യയുടെ പ്രവർത്തനങ്ങളെ “യുദ്ധം” എന്ന് വിശേഷിപ്പിക്കുന്ന ആർക്കും കനത്ത പിഴയോ അടച്ചുപൂട്ടലോ നേരിടേണ്ടിവരുമെന്ന് റഷ്യൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
Story Highlights: Russian journalist Dmitry Muratov attacked with red paint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here