Advertisement

അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള ലോറികളുടെ ഇറക്കുമതി അവസാനിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ

April 8, 2022
Google News 3 minutes Read

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി അവസാനിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. ചരക്കുകള്‍ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എല്ലാ ഹെവി ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകള്‍ക്കും ഇത് ബാധകമാണ്. ഇതിനായി മന്ത്രിസഭയില്‍ നേരത്തെയെടുത്ത തീരുമാനം ഈ വര്‍ഷം മെയ് 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.(saudi arabia to halt imports of trucks older than five years)

Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…

മൂന്ന് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറികള്‍, ട്രയിലറുകള്‍, ട്രയിലര്‍ ഹെഡുകള്‍ എന്നിവയെല്ലാം പുതിയ തീരുമാനത്തിന് കീഴില്‍ വരും. നിര്‍മാണ വര്‍ഷത്തിലെ ജനുവരി 1 മുതലാണ് കാലപ്പഴക്കം കണക്കു കൂട്ടുക. ഇന്ധന ക്ഷമതയും പരിസ്ഥിതി പ്രശ്‌നവും കണക്കിലെടുത്താണ് പുതിയ തീരുമാനം.

രാജ്യത്തിന്റെ ഗതാഗത മേഖലയുടെ കാര്യക്ഷമതയും മത്സരക്ഷമതയും ഉയര്‍ത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും അറ്റകുറ്റപ്പണികളും പ്രവര്‍ത്തന ചെലവുകളും കുറയ്ക്കാനും ഇത് സഹായിക്കുമെന്നും അതോറിറ്റി അറിയിച്ചു.

Story Highlights: saudi arabia to halt imports of trucks older than five years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here