Advertisement

മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരം; ട്വന്റിഫോർ ബ്രാൻഡ് അവാർഡ്‌സ് തിങ്കളാഴ്ച

April 9, 2022
Google News 2 minutes Read
24 brand awards on april 11

കേരളത്തിന്റെ ജനപ്രിയ വാർത്താ ചാനലായ ട്വന്റിഫോർ വിവിധ മേഖലകളിൽ മികവിന്റെ കയ്യൊപ്പ് ചാർത്തിയവരെ ആദരിക്കുന്നു. ‘ട്വന്റിഫോർ ബ്രാൻഡ് അവാർഡ്‌സ് 2022’ ഏപ്രിൽ 11ന് (തിങ്കളാഴ്ച) വൈകുന്നേരും 4.30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. ( 24 brand awards on april 11 )

തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പുരസ്‌കാര ചടങ്ങിൽ ‘സ്വകാര്യ പൊതുമേഖലകളിലെ സംരംഭകത്വ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. മന്ത്രിമാരും വിദഗ്ധരും പങ്കെടുക്കും.

മാറുന്ന കാലത്തെ മാധ്യമ രംഗത്ത് മാറ്റത്തിന്റെ നേർക്കാഴ്ചയാണ് ട്വന്റിഫോർ. വാർത്തയിലും ദൃശ്യമികവിലും സാങ്കേതികത്തികവിലും മലയാളമനസിൽ ആദ്യമെത്തുന്ന പേരായി ട്വന്റിഫോർ മാറിയിരിക്കുന്നു. ട്വന്റിഫോറിനെ നെഞ്ചേറ്റിയ പ്രേക്ഷകർക്ക് തിരുവനന്തപുരത്ത് ട്വന്റിഫോർ സംഘടിപ്പിക്കുന്ന ബ്രാൻഡ് അവാർഡ്‌സിലും പങ്കെടുക്കാം.

Story Highlights: 24 brand awards on april 11

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here