ഇത് കൊടുംക്രൂരത; അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്ന് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് സഹോദരങ്ങൾ

കുടുംബ വഴക്കിനെത്തുടർന്ന് അച്ഛനെ കൊന്ന് ദാൽ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ സഹോദരങ്ങൾ അറസ്റ്റിൽ. ഇല്ലാഹിബാഗ് പോക്കറ്റ് സ്വദേശിയായ ഖുർഷിദ് അഹമ്മദ് ടോട്ടയെയാണ് (62) മക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തടാകത്തിലെറിഞ്ഞത്. ശ്രീനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഏപ്രിൽ 5നാണ് വീട്ടിൽ തർക്കമുണ്ടായത്. തുടർന്ന് ഖുർഷിദിനെ മക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചെങ്കിലും ഏപ്രിൽ ആറിന് കാറിൽ കയറ്റി ദാൽ തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
Read Also : പാലക്കാട് ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി
കൊലപാതകം നടത്തിയതിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒരു ദിവസത്തിന് ശേഷമാണ് തടാകത്തിൽ നിക്ഷേപിച്ചത്. ഏപ്രിൽ ഏഴിന് ദാൽ തടാകത്തിൽ അഖൂൻ മൊഹല്ലയ്ക്ക് സമീപമുള്ള പ്രദേശത്ത് വയോധികന്റെ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഖുർഷിദ് അഹമ്മദിന്‍റേതാണെന്ന് വ്യക്തമായത്. സംഭവത്തിൽ ഖുർഷിദിന്‍റെ രണ്ട് മക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കൊലപാതകത്തിന് മറ്റ് കാരണങ്ങളുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടർമാരാണ് ഖുർഷിദിന്‍റെ കഴുത്തിൽ പാടുകളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമാകുന്നത്.
Story Highlights: brothers killed their father and dragged him into the lake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here