Advertisement

ഒന്നാമതെത്താന്‍ ഒന്നായി ഗോകുലം; ഇന്ന് എതിരാളികള്‍ ഇന്ത്യന്‍ ആരോസ്

April 9, 2022
Google News 2 minutes Read

ഐ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്സി ഇന്നിറങ്ങും. ഇതുവരെ തോല്‍വി വഴങ്ങാത്ത ഗോകുലത്തിന് ഇന്ത്യന്‍ ആരോസാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.

ഈ കളി ജയിച്ചാല്‍ മുഹമ്മദന്‍സിനെ മറികടന്ന് ഗോകുലം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും. 9 കളികളില്‍നിന്ന് 6 ജയവും 3 സമനിലയുമായി 21 പോയിന്റുള്ള ഗോകുലം പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. 9 കളികളില്‍നിന്ന് 22 പോയിന്റുള്ള മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ആണ് ഒന്നാമത്. 24 ന്യൂസ് ചാനല്‍, വണ്‍ സ്‌പോര്‍ട്‌സ് ചാനല്‍, വണ്‍ സ്‌പോര്‍ട്‌സ് ഫേസ്ബുക് എന്നിവയിലൂടെ കളി തത്സമയം കാണാന്‍ കഴിയും.

മികച്ച ഫോമിലുള്ള ലൂക്ക മാജ്സെന്‍, ജോര്‍ഡന്‍ ഫ്‌ലെച്ചര്‍, എം.എസ്.ജിതിന്‍ എന്നിവരടങ്ങുന്ന മുന്നേറ്റ നിരയാണ് ഗോകുലത്തിന്റെ ശക്തി. ലീഗില്‍ ഇതുവരെ 8 താരങ്ങള്‍ ഗോകുലത്തിനായി ഗോളുകള്‍ നേടിയിട്ടുണ്ട് എന്നത് ടീമിന്റെ അക്രമണോല്‍സുകതയെ സൂചിപ്പിക്കുന്നു. ഐ ലീഗില്‍ ഈ സീസണില്‍ ഗോകുലം ചില കളികളില്‍ സമനില വഴങ്ങിയെങ്കിലും തോല്‍വി അറിഞ്ഞിട്ടില്ല.

Story Highlights: Gokulam as one to reach first; Today the rivals are the Indian Arrows

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here