അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്ന മകന്‍ പിടിയില്‍

അമ്മയെ നടുറോഡില്‍ കുത്തിക്കൊന്ന മകന്‍ പിടിയില്‍. മുപ്പത്തിരണ്ടുകാരനായ മനീഷ് ഭണ്ഡാരിയാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഗുരുഗ്രാമിനടുത്താണ് സംഭവം. തളംകെട്ടിയ രക്തത്തില്‍ കിടന്ന 66 കാരിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാക്യാമറയിൽ കൊലപാതക ദൃശ്യം പതിഞ്ഞതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കത്തി ഉപയോഗിച്ച് ഏഴ് തവണയാണ് അമ്മയെ മകൻ കുത്തിപരിക്കേല്‍പ്പിച്ചത്.
Read Also : ഹരിയാനയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം
വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നതെന്ന് ഗുരുഗ്രാം പൊലീസ് പറഞ്ഞു. പ്രതിയായ മനീഷ് ഭണ്ഡാരി ടിസിഎസിലെ ജോലിക്കാരനായിരുന്നെന്നും കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുടുംബ വഴക്കിനെത്തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഭാര്യയും മകനും ഇയാളുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയെയും മകനെയും തിരികെ കൊണ്ടുവരണമെന്ന് പറഞ്ഞെങ്കിലും അമ്മ അത് അനുവദിച്ചിരുന്നില്ല. ഇതിന്റെ ദേഷ്യത്തിലാണ് പ്രതി അമ്മയെ കൊലപ്പെടുത്തിയതെന്ന് ക്രൈം ഡിസിപി രാജീവ് ദേശ്വാൾ പറഞ്ഞു.
കുടുംബ വഴക്കാണ് പ്രകോപന കാരണമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതിയിൽ നിന്ന് കണ്ടെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights: Son arrested for stabbing mother to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here