‘പ്രിയ സുഹൃത്ത് മോദിയുടെ പ്രിയ ഖിച്ഡി’ ഇന്ത്യയുമായുള്ള പുതിയ കരാറിന്റെ ആഘോഷത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതിയാണ് ഇന്ത്യ – ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യയുമായുള്ള പുതിയ ബന്ധം തുടങ്ങിയത് ആഘോഷിക്കുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ തന്റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് നെറ്റിസിന്‍സ് ഏറ്റെടുത്തിരിക്കുന്നത്.
തന്റെ പ്രിയ സുഹൃത്തായ നരേന്ദ്രമോദിക്ക് ഏറെ ഇഷ്ടപ്പെട്ട ഖിച്ഡി ഉള്‍പ്പടെയുള്ള ഗുജറാത്തി വിഭവങ്ങള്‍ ഡിന്നറിന് പാകം ചെയ്യുന്ന ചിത്രങ്ങളാണ് സ്‌കോട്ട് മോറിസന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ഇന്ത്യയുമായുള്ള ഞങ്ങളുടെ പുതിയ വ്യാപാര കരാര്‍ ആഘോഷിക്കുന്നതിനായി, ഇന്ന് ഡിന്നറിന് ഞാന്‍ തിരഞ്ഞെടുത്ത വിഭവങ്ങളെല്ലാം എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ നിന്നുള്ളതാണ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഖിച്ഡി ഉള്‍പ്പെടെ,’ മോറിസണ്‍ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചു.
Story Highlights: Australian PM shares PM Modi’s favourite khichdi