കരുതൽ ഡോസ് ഇന്ന് മുതൽ

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 9 മാസം തികഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. ( india distribute booster dose today )
കരുതൽ ഡോസ് വിതരണം ചെയ്യാനിരിക്കെ കൊവിഡ് വാക്‌സീനുകളുടെ വില കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറച്ചു. കോവാക്‌സിൻ , കൊവിഷീൽഡ് വാക്‌സീൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾക്ക് 225 രൂപയ്ക്ക് നൽകും. നേരത്തെ കോവാക്‌സിന് 1200 രൂപയും കോവിഷീൽഡിന് 600 രൂപയുമായിരുന്നു വില. കേന്ദ്ര സർക്കാർ ഭാരത് ബയോടെക്കുമായും സിറം ഇൻസ്റ്റിറ്റ്യൂട്ടുമായും നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. കരുതൽ ഡോസ് വിതരണം ചെയ്യുമ്പോൾ അമിത തുക ഈടാക്കരുതെന്നും കേന്ദ്രം നിർദേശിച്ചു. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി.
Read Also : കരുതൽ ഡോസ് വാക്‌സിന്റെ സർവീസ് ചാർജ് പരമാവധി 150 രൂപ; അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം
നേരത്തെ സ്വീകരിച്ച അതേ ഡോസ് തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. CoWINൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ കരുതൽ ഡോസിന് പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്ഥാനങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ വിളിച്ച ആരോഗ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: india distribute booster dose today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here