സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.സുധാകരൻ ഭീഷണപ്പെടുത്തി, ഭീഷണി കോൺഗ്രസ് ശൈലിയല്ല; കെ വി തോമസ്

സിപിഐഎം സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഭീഷണപ്പെടുത്തിയെന്ന് കെ.വി തോമസ്. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സെമിനാറിൽ പങ്കെടുത്തത്. ഭീഷണി കോൺഗ്രസ് ശൈലിയല്ല. കെ.സുധാകരൻ കോൺഗ്രസുകാരനായത് ഇപ്പോഴാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് കെപിസിസി ശുപാർശ ചെയ്തതിന് പിന്നാലെയാണ് കെ.വി തോമസിന്റെ പ്രതികരണം. കെപിസിസി എന്ത് ശുപാർശ നൽകിയാലും അംഗീകരിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്. പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം നേതാക്കളും, താക്കീതും സസ്പെപെൻഷനുമെന്ന ഫോർമുല മറുവിഭാഗവും ഉന്നയിക്കുന്നുണ്ട്. എ കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ നിലപാട് കൂടി തേടിയ ശേഷമാകും അന്തിമ തീരുമാനം.
Read Also : സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ, നടപടികളിൽ ആശങ്ക ഇല്ല; കെ.വി തോമസ്
അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കെ വി തോമസ് കാണിച്ചത് രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞിരുന്നു.
Story Highlights: K V Thomas about KPCC, K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here