Advertisement

തകഴി ശിവശങ്കരപ്പിള്ളയുടെ ഓര്‍മകള്‍ക്ക് ഇരുപത്തിമൂന്നാം വയസ്

April 10, 2022
Google News 2 minutes Read

കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നറിയപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഇരുപത്തിമൂന്നാം ഓര്‍മ ദിനമാണിന്ന്. കാലത്തിന്റെ നേര്‍ സാക്ഷ്യങ്ങളായിരുന്നു തകഴിയുടെ എഴുത്തുകള്‍. മണ്ണിന്റെ മണം തകഴിയുടെ കഥകളിലും നോവലുകളിലും നിറഞ്ഞുനിന്നു.

സ്വന്തം അനുഭവങ്ങളുടെ ഭൂമികയില്‍ നിന്നാണ് തകഴി ശിവ ശങ്കരപ്പിള്ള കഥ പറഞ്ഞത്. കുട്ടനാട്ടിലെ ചേറിന്റേയും ചെളിയുടേയും വശ്യത വിട്ടൊരു കഥയില്ലായിരുന്നു തകഴിക്ക്. അറുനൂറിലേറെ കഥകളും മുപ്പതിലേറെ നോവലുകളും ആത്മകഥാപരമായ മൂന്നു കൃതികളും ഒരു ജീവചരിത്രവും രണ്ടു നാടകങ്ങളും ഒരു യാത്രാവിവരണവും. ഇതായിരുന്നു തകഴിയുടെ സാഹിത്യ സംഭാവന. മണ്ണിനോട് മല്ലടിക്കുന്ന ഗ്രാമീണ മനുഷ്യരുടെ കഥകള്‍ പറഞ്ഞതിന് 1984ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.

കാല്‍പനിക ആവിഷ്‌കാരങ്ങളെ മാത്രം സ്വീകരിച്ചിരുന്ന മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തി തകഴി. ചെമ്മീന്‍ എന്ന നോവലിലൂടെ ആഗോള പ്രശസ്തനായി. പിന്നീട്, നോവലിനെ അടിസ്ഥാനമാക്കി 1965-ല്‍ രാമു കാര്യാട്ട് സിനിമയിറക്കി. രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍ എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായിരുന്ന തകഴിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് തുടങ്ങീ ഒട്ടേറേ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Story Highlights: Memories of Thakazhi Sivasankara Pillai are 23 years old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here