Advertisement

ട്വന്റിഫോർ ബ്രാൻഡ് അവാർഡ് പ്രഖ്യാപിച്ചു: മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് പുരസ്കാരങ്ങൾ സമ്മാനിക്കും

April 10, 2022
Google News 2 minutes Read

ട്വന്റിഫോർ ബ്രാൻഡ് അവാർഡുകളും ഐക്കൺ ഓഫ് ദ ഇയർ അവാർഡുകളും പ്രഖ്യാപിച്ചു. ബിസിനസ് രംഗത്തെ മികവിന് സംരംഭകർക്ക് നൽകുന്നതാണ് ട്വന്റിഫോർ ബ്രാൻഡ് അവാർഡുകൾ. വിവിധ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് ട്വന്റിഫോർ ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് – റീട്ടെയില്‍ രംഗത്ത് ട്വന്റി ഫോർ ബ്രാൻഡ് പുരസ്‌കാരത്തിന് മൈജി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എ.കെ ഷാജി അർഹനായി. ഫൂട്ട് വെയര്‍ രംഗത്തെ മികച്ച സംരംഭകനുള്ള പുരസ്‍കാരം വികെസി പ്രൈഡ് ഗ്രൂപ്പ് എം ഡി വികെസി റസാഖ് അർഹനായി. മികച്ച എഡ്യുടെക് കമ്പനിയ്ക്കുള്ള ട്വന്റിഫോർ ബ്രാൻഡ് പുരസ്‌കാരം 90 + മൈ ട്യൂഷന്‍ ആപ്പ് ഫൗണ്ടർ ആന്റ് ഡയറക്ടർ വിൻജിഷ് വിജയ് ഡയറക്ടർ ആൻഡ് സിഇഒ സ്മിജയ് ഗോകുൽദാസ് എന്നിവർ നേടി . മെഡിക്കൽ എഡു ടെക് വിഭാഗത്തിൽ അവാർഡുകൾ കരസ്ഥമാക്കിയത് സൈലം ലേണിംഗ് ആപ്പ് സിഇഒ ഡോ.അനന്തു എസ്, ഡയറക്ടർ ലിജേഷ് കുമാർ, ഡയറക്ടർ ഡോ.വി പി പ്രവീൺ,-ഡയറക്ടർ വിനേഷ് കുമാർ,ഡയറക്ടർ ഷവാദ് കെ എന്നിവരാണ്.

ആരോഗ്യസംരക്ഷണ രംഗത്തെ മികവിന് ഹെല്‍ത്ത് ആന്റ് വെല്‍നസിനുള്ള ട്വന്റിഫോർ ബ്രാൻഡ് അവാർഡ് ലഭിക്കുന്നത് ഏവാസ് ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അനില സോജനാണ്. സ്‌കില്‍ ഡെവലപ്പ്‌മെന്റ് എഡ്യുക്കേഷന്‍ വിഭാഗത്തിൽ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് സിഇഒ എം വി തോമസ് പുരസ്‌കാരത്തിന് അർഹനായി. അപ്പാരല്‍ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനായത് നോര്‍ത്ത് റിപ്പബ്ലിക് ഫൗണ്ടർ ആൻറ് പാർട്‍ണർ ജിജു കെ പിയും അതെ സ്ഥാപനത്തിലെ ഫൗണ്ടർ ആൻറ് പാർട്‍ണർ അശ്വിൻ നാരായണുമാണ്.

ജ്വല്ലറി വിഭാഗത്തിൽ ട്വന്റിഫോർ ബ്രാൻഡ് അവാർഡ് ലഭിച്ചത് കൈരളി ജ്വല്ലേഴ്‌സ് എം ഡി നാദിർഷയ്ക്കാണ്. റീജിയണല്‍ ലാംഗ്വേജ് എഡ് ടെക് പ്ലാറ്റ്‌ഫോം അവാർഡിന് അർഹരായത് സ്‌റ്റെയ്പ് കോ-ഫൗണ്ടർ ആന്റ് സിഇഒ സോബിർ നജുമുദ്ദീൻ, കോ-ഫൗണ്ടർ ആന്റ് സിഇഒ അഫീഫ സലിം എന്നിവരാണ്. വാട്ടര്‍പ്രൂഫിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍ കമ്പനി വിഭാഗത്തിൽ പുരസ്‍കാരം നേടിയത് ഡാംഷുവര്‍ എക്‌സ്‌പേര്‍ട്ട് ബില്‍ഡ്‌കെയര്‍ സിഇഒ മുന്നവർ കെ യാണ് . സ്റ്റീല്‍ ബാര്‍സ് മാനുഫാക്ച്വറര്‍ വിഭാഗത്തിൽ – മലബാര്‍ ടിഎംടി ഫൗണ്ടർ ആൻറ് ചെയർമാൻ കെ പി ഉമ്മർ അർഹനായി.

Read Also : മികവിന്റെ കയ്യൊപ്പ് ചാർത്തിയവർക്ക് ആദരം; ട്വന്റിഫോർ ബ്രാൻഡ് അവാർഡ്‌സ് തിങ്കളാഴ്ച

മലബാര്‍ മില്‍മ ചെയർമാൻ കെ എസ് മണി ഡയറി പ്രൊഡക്റ്റ്‌സ് വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനായി. കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനായത് മാര്‍ക്കര്‍ ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ്എം ഡി മുഹമ്മദ് ഇക്ബാലാണ്. മെഡിക്കല്‍ സ്‌ക്രൈബിംഗ് ആന്റ് കോഡിംഗ് വിഭാഗത്തിൽ പുരസ്കാരം നേടിയത് ട്രാന്‍സോഴ്‌സ് സൊലൂഷന്‍സ് എംഡി അൽ അമീം, ട്രെയിനിംഗ് ഡയറക്ടർ അസ്ഹർ സാദിഖ്.

സാഹിത്യരംഗത്തെ മികവിനുള്ള 24 ഐക്കൺ ഓഫ് ദ ഇയർ 2022 പുരസ്കാരത്തിന് അർഹനായത് എഴുത്തുകാരൻ ബെന്യാമിനാണ്. സിനിമാ മേഖലയിൽ നിന്നുള്ള ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് നടൻ ഇന്ദ്രൻസിന്. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് അർഹനായത് – ഫാദർ ഡേവിസ് ചിറമേൽ വൈദ്യശാസ്ത്രരംഗത്തെ നൂതന പ്രവണതകൾ ചികിത്സയിൽ ആവിഷ്കരിച്ച ഡോ. ജ്യോതിദേവ് കേശവദേവ് 24 ഐക്കൺ ഓഫ് ദ ഇയർ 2022 പുരസ്കാരത്തിന് അർഹനായി. കായികരംഗത്തെ മികവിനുള്ള വി പി സുഹൈർ കരസ്ഥമാക്കി. നാളെ വൈകിട്ട് 4.30 തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.

Story Highlights: Twenty Four Brand Award announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here