ജെ എൻ യുവിലെ എബിവിപി ആക്രമണം; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കാളികളായാൽ കർശന നടപടി

ജെ എൻ യുവിലെ എബിവിപി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ അക്രമ സംഭവങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് കർശന നിർദേശം നൽകി യൂണിവേഴ്സിറ്റി അധികൃതർ. അക്രമത്തിൽ പങ്കാളികളായാൽ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ജെ എന്‍ യുവില്‍ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ ആക്രമിച്ച എ ബി വി പിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 20 ഓളം എ ബി വി പിക്കാര്‍ക്കെതിരായാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസെടുത്തതുകൊണ്ട് കാര്യമില്ലെന്നും ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്ന് പുലര്‍ച്ചവരെ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.
മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെ എന്‍ യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 17 പേര്‍ക്കാണ് ഇന്നലത്തെ എ ബി വി പി ആക്രമണത്തില്‍ പരുക്കേറ്റത്.
Story Highlights: ABVP attack on JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here