Advertisement

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

April 11, 2022
Google News 1 minute Read
crime

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. മരുത ചെറിയോൻ എന്ന് അറിയപ്പെടുന്ന മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്‌ദുള്ളയെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പത്തുവയസുകാരനായ കുട്ടിയെ ആരാധനാലയത്തിൽവച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 2014ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തിൽ പിന്നാക്കം പോയിരുന്നു. തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ
പ്രവേശിപ്പിച്ച് ചികിത്സിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

Read Also : ചെറുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 64വയസുകാരന് 73 വര്‍ഷം തടവ്

ചികിത്സയ്ക്കിടെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഇതിനിടെ പ്രതി ​ഗൾഫിലേക്ക് പോയിരുന്നു. ഇപ്പോൾ നാട്ടിലെത്തിയപ്പോഴാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് എസ്.ഐ വിഷ്ണു പറഞ്ഞു.

Story Highlights: Man arrested for molesting minor boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here