ചെറുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 64വയസുകാരന് 73 വര്‍ഷം തടവ്

ചെറുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയക്കിയ കേസില്‍ 64 വയസുകാരനായ മുത്തച്ഛന് 73 വര്‍ഷം തടവ്. കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചു. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.
പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നൽകണം. അമ്പതിനായിരം രൂപ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് കുട്ടിയ്ക്ക് നൽകുവാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. കുട്ടിയുടെ വല്യമ്മയുടെ മൊഴിയിലാണ് കേസെടുത്തിരുന്നത്. പറമ്പിൽ പണി കഴിഞ്ഞു വരികയായിരുന്ന കുട്ടിയുടെ വല്യമ്മ കൃത്യം കാണുകയും പരാതിപ്പെടുകയുമായിരുന്നു. 2019ല്‍ മുരിക്കാശേരിയിലാണ് കേസിനാസ്പദമായ സംഭവം.
Story Highlights: Grandson subjected to unnatural torture; 64-year-old jailed for 73 years
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here