വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം; പരാതിയില്ലെന്ന് അമ്മ

കൊല്ലം ചവറയില്‍ അമ്മയെ മര്‍ദിച്ച മകനെതിരെ പരാതിയില്ലെന്ന് അമ്മ ഓമന. തന്നെ മകന്‍ തള്ളിത്താഴെയിട്ടു, ഒരു തവണ മര്‍ദിച്ചു. മറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഓമന പ്രതികരിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നത് മകനാണെന്നും അമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചു.
ചവറയില്‍ 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസം പിടിക്കാന്‍ എത്തിയ സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പണം ആവശ്യപ്പെട്ടിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന്‍ ഇരുവരെയും മര്‍ദിച്ചത്.
Read Also : സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനാറുകാരന് പരുക്ക്
അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറര്‍ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതെന്നാണ് ആദ്യം ഓമന പൊലീസിന് നല്‍കിയ മൊഴി. ഓമനക്കുട്ടന്‍ തെക്കുംഭാഗം പൊലീസിന്റെ കസ്റ്റഡിയിലാണ്.
Story Highlights: mother brutally beaten by son mother sais no complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here