ഓവർ ടേക്കിങിനെ ചൊല്ലി തർക്കം; കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്

കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞ് നിർത്തി പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ ശാസ്താംകോട്ട സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബത്തിനും മർദനമേറ്റു.
ഓവർ ടേക്കിങിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. എസ് ഐ സുഗുണന്റെ ഭാര്യ പ്രിയയ്ക്കും മകൻ അമലിനും പരുക്കേറ്റിട്ടുണ്ട്. അമലിന്റെ പരുക്ക് ഗുരുതരമാണ്. അമലിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയിൽ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു. സംഭവത്തിൽ പുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
Story Highlights: Police officer and his family attacked in Kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here