Advertisement

രാജപക്‌സെയെ താഴെയിറക്കാന്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് ടിഎന്‍എയും; പ്രസിഡന്റിനെതിരെ ജനരോഷം കത്തുന്നു

April 11, 2022
Google News 3 minutes Read

കടുത്ത സാമ്പത്തിക പ്രതിസന്ധയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്‌ക്കെതിരായി ജനരോഷം കത്തുന്നു. ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ശ്രീലങ്കന്‍ ജനത ഇപ്പോഴും തെരുവിലാണ്. ജനവികാരം പ്രസിഡന്റിന് എതിരായ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെ പ്രധാന തമിഴ് പാര്‍ട്ടിയായ തമിഴ് നാഷണല്‍ അലയന്‍സ് (ടിഎന്‍എ) പ്രതിപക്ഷത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചു. പ്രസിഡന്റിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കത്തെ പിന്തുണയ്ക്കാനാണ് ടിഎന്‍എയുടെ തീരുമാനം. (tna to support srilankan opposition party no confidence motion)

‘പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തേയും ഇംപീച്ച്‌മെന്റ് നീക്കത്തേയും പിന്തുണയ്ക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. രാജപക്‌സെ കുടുംബത്തിന് എതിരാണ് ശ്രീലങ്കന്‍ ജനതയുടെ വികാരമെന്ന് ഭരണകൂടം മനസിലാക്കേണ്ടതുണ്ട്’. ടിഎന്‍എ വക്താവ് എം എ സുമന്തിരന്‍ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയാല്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കിയിരുന്നു. ശ്രീലങ്കന്‍ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന നല്‍കിയിരുന്നു. ശ്രീലങ്കയില്‍ ഭക്ഷ്യ, ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവുമുണ്ട്. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും. 1948ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതല്‍ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവര്‍ധന പറഞ്ഞു.

Story Highlights: tna to support srilankan opposition party no confidence motion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here