പിണറായി ബൂർഷ്വകൾക്കൊപ്പമാണോ കർഷകർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ

പത്തനംതിട്ടയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. കർഷകർ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് സർക്കാർ സിൽലർ ലൈനിന്റെ പിന്നാലെ പോകുന്നത്. പിണറായി സർക്കാർ ബൂർഷ്വകൾക്കൊപ്പമാണോ കർഷകർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ വീട്ടിൽ ഇന്ന് പ്രതിപക്ഷ സംഘം സന്ദർശനം നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് രാജീവിന്റെ വീട്ടിലെത്തുക. കൃഷിനാശം നേരിട്ട കർഷകന്റെ ആത്മഹത്യയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് കെ. സുധാകരനും പ്രതിപക്ഷ നേതാവും സംസാരിച്ചത്.
Read Also :കെ.വി. തോമസിന്റെത് വിവരമില്ലായ്മയെന്ന് കെ. സുധാകരൻ; നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡ്
കൃഷിനാശവും ബാങ്ക് ബാധ്യതയും മൂലമാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടില്‍ രാജീവാണ് മരിച്ചത്. ഇയാള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ ഇന്നലെ രാത്രിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷി ആവശ്യത്തിനായി ഇയാള്‍ ബാങ്കുകളില്‍ നിന്നും അയല്‍ കൂട്ടങ്ങളില്‍ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സര്‍ക്കാര്‍ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ 10 കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ടിലെ ഹര്‍ജിക്കാരനായിരുന്നു രാജീവ്. ഈ വര്‍ഷവും 10 ഏക്കറോളം നെല്‍വയല്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും മഴ ചതിച്ചു.
വായ്പ്പതുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കളക്ടറോട് കൃഷിമന്ത്രി പി പ്രസാദ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരിച്ച രാജീവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
Story Highlights: KPCC president K Sudhakaran against Pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here