തൊടുപുഴ പീഡനം: ഇരയുടെ അമ്മ അറസ്റ്റിൽ

തൊടുപുഴയിൽ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഇരയുടെ അമ്മ അറസ്റ്റിൽ. ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ( thodupuzha rape victim mother arrested )
കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തുവരുന്നത്. പീഡനത്തിരയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി പറഞ്ഞിരുന്നതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടേയും മുത്തശ്ശിയുടേയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് പ്രതികളുള്ള കേസിൽ അറസ്റ്റിലായത് ആറുപേരാണ്. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ച സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.
Story Highlights: thodupuzha rape victim mother arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here