കാനഡയിൽ ആശങ്കയായി ‘സോംബി’ രോഗം; രാജ്യത്തെ മാനുകളുടെ എണ്ണം കുത്തനെ കുറയുന്നു

കാനഡയിൽ ആശങ്ക പരത്തുകയാണ് സോംബി രോഗം. നിരവധി മാനുകളാണ് ഇതിനോടകം രോഗം ബാധിച്ച് ചത്തത്. കാനഡയിലെ ആൽബർട്ട, സാസ്‌കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. ( zombie virus grips canada )
‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്്ത്രീയ നാമം. മാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ, എന്നിവയെയാണ് രോഗം ബാധിക്കുന്നത്. നിലവിൽ ഈ രോഗത്തിന് മരുന്നോ, പ്രതിരോധ കുത്തിവ്‌പ്പോ കണ്ടെത്തിയിട്ടില്ല.
അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീസിന്റെ ആദ്യ ലക്ഷണം. പിന്നീട് നടക്കുന്നരീതിയെ ഇത് ബാധിക്കും. തല താഴ്ത്തി നടക്കുക, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, വായിൽ നിന്ന് ഉമിനീര് ഒലിക്കുക, കൂടെ കൂടെ മൂത്രമൊഴിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. മനുഷ്യരോടുള്ള മാനുകളുടെ പേടിയും സോംബി രോഗം ബാധിച്ചാൽ നഷ്ടപ്പെടും.
1960 കളിലാണ് അമേരിക്കയിൽ സോംബി രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് കൊളറാഡോ, നെബ്രാസ്‌ക, ഒക്‌ലഹോമ, കാൻസസ്, മിന്നിസോട്ട, മൊൺടാന തുടങ്ങിയ പ്രദേശങ്ങളിലേക്കും പടർന്നുപിടിച്ചു. 2005 ൽ ആൽബർട്ടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ ഈ രോഗം മനുഷ്യരിലേക്ക് പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ രോഗമുള്ള മാനിന്റെ ഇറച്ചി കഴിക്കുന്നത് രോഗം മനുഷ്യരിലേക്ക് പടരാൻ കാരണമായേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒപ്പം അസുഖം ബാധിച്ച മാനിന്റെ മൃതദേഹം അലക്ഷ്യമായി കൈകാര്യം ചെയ്യുക, അവയുടെ സ്രവങ്ങളുമായി സമ്പർക്കം വരിക എന്നിവയും രോഗത്തിന് കാരണമായേക്കാമെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്നു.
Story Highlights: zombie virus grips canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here