മൊയ്തീന്റേയും കാഞ്ചന മാലയുടേയും നാട്ടില്‍ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല: ലിന്റോ ജോസഫ് എംഎല്‍എ

ജോര്‍ജ് എം.തോമസിന് തെറ്റുപറ്റിയെന്ന് ലിന്റോ ജോസഫ് എംഎല്‍എ. ആ തെറ്റ് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും തെറ്റുപറ്റുന്നത് പോലെ അദ്ദേഹത്തിനും തെറ്റുപറ്റി. അത് തിരുത്താന്‍ തയാറായിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നുമില്ലെന്നും ലിന്റോ ജോസഫ് പറഞ്ഞു.
മുക്കം എന്ന് പറഞ്ഞാല്‍ മൊയ്തീന്റേയും കഞ്ചാനമാലയുടേയും നാടാണ്. ആ പ്രദേശമെല്ലാം അങ്ങനെയാണ്. മത സൗഹാര്‍ദത്തോടെ കഴിയുന്ന നാടാണ്. അവിടെ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. ഊതിപ്പെരുപ്പിച്ചുണ്ടായ വിഷയങ്ങളല്ലാതെ ഒരു പ്രശ്‌നവും പ്രദേശത്തില്ല. വളരെ മതസൗഹാര്‍ദത്തോടെ തന്നെ തിരുവമ്പാടിയും കോടഞ്ചേരിയും മുന്നോട്ട് പോകും.
എന്താണ് സംഭവിച്ചത് എന്നറിയാത്തതിന്റെ വിഷയം കോടഞ്ചേരിയില്#ഉണ്ടായിരുന്നു. ഒമ്പതിനാണ് ഈ വിഷയങ്ങളുടെ തുടക്കം. പത്തിനാണ് പ്രതിഷേധങ്ങളും മറ്റുമുണ്ടാകുന്നത്. പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയാത്തതിന്റെ പുറത്തുള്ള പ്രശ്‌നമാണ്. ഷിജിന്‍ നേരത്തെ ഇത് നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ഈ വിവാദം തന്നെ ഒഴിവാക്കാമായിരുന്നു. പാര്‍ട്ടി തന്നെ വിവാഹം നടത്തി കൊടുക്കുമായിരുന്നുവെന്നും ലിന്റോ പറഞ്ഞു.
Story Highlights: kodenchery marriage issue linto joseph mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here