കെഎസ്ഇബി ചര്‍ച്ച പരാജയം; ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തൊഴിലാളി സംഘടനകളും കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡുമായുള്ള ചര്‍ച്ച പരാജയം. അതേസമയം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കര്‍ശനമായ താക്കീതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അച്ചടക്ക നടപടി തുടരുമെന്നും മാനെജ്‌മെന്റ് അറിയിച്ചു. ജാസ്മിന്‍ ബാനുവിനെ പത്തനംതിട്ട സീതത്തോട് ഡിവിഷനിലേക്ക് മാറ്റി. നിലവില്‍ തിരുവനന്തപുരം ജലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറാണ് ജാസ്മിന്‍ ബാനു.
ഇന്നു നടന്ന ചര്‍ച്ചയില്‍ ഒരു തീരുമാനവുമെടുത്തില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ ആവശ്യപ്പെട്ടു, പറഞ്ഞുവെന്നായിരുന്നു ചര്‍ച്ചകള്‍ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രതികരണം. ഏകപക്ഷീയ സമീപനം തിരുത്താന്‍ മാനെജ്‌മെന്റ് തയാറാകണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം, ബോര്‍ഡ് ചെയര്‍മാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയിരുന്ന സിഎംഡി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ സമരം തുടരാനാണ് യൂണിയനുകളുടെ തീരുമാനം.
Story Highlights: KSEB talks fail; Jasmine Banu’s suspension lifted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here