Advertisement

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടം: വാഹനങ്ങള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ നീക്കി

April 13, 2022
Google News 2 minutes Read

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ മാനേജ്‌മെന്റ് നീക്കം ചെയ്തു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍മാരുടെ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. (KSRTC Swift bus accident: Drivers removed)

തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം കോട്ടയ്ക്കലിലുമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫഌഗ്ഓഫ് ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടര്‍ന്ന് ബസുകള്‍ കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലായിരുന്നു.

Story Highlights: KSRTC Swift bus accident: Drivers removed


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here