Advertisement

ലൗ ജിഹാദ് സംബന്ധിച്ച് സിപിഐഎമ്മിന് ഒരു രേഖയുമില്ലെന്ന് എം.ബി.രാജേഷ്

April 13, 2022
Google News 2 minutes Read

ലൗ ജിഹാദ് സംബന്ധിച്ച വിഷയത്തിന് സിപിഐഎമ്മിന് ഒരു രേഖ തന്നെയുണ്ടെന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം.തോമസിന്റെ നിലപാട് തള്ളി സ്പീക്കര്‍ എം.ബി.രാജേഷ്. താന്‍ ഇപ്പോഴും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ആളാണ്. ജോര്‍ജ് എം.തോമസ് പറഞ്ഞത് പോലെ ലൗ ജിഹാദ് സംബന്ധിച്ച് ഒരു രേഖയില്ലായെന്ന് തനിക്ക് ഉറപ്പായും പറയാന്‍ കഴിയുമെന്ന് എം.ബി.രാജേഷ് പറഞ്ഞു.

ബാക്കി കാര്യങ്ങള്‍ സിപിഐഎം നേതാക്കളോട് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ലൗ ജിഹാദ് എന്നത് നിര്‍മിതമായ കള്ളമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.

Read Also : ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്‌ഐ, ലൗ ജിഹാദ് എന്നത് നിര്‍മിതമായ കള്ളം: വി.കെ.സനോജ്

ലൗ ജിഹാദ് എന്ന ആശയം തന്നെ സമൂഹത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാന്‍ കൊണ്ടുവന്നതാണ്. 2019 വരെയുള്ള കണക്കുകള്‍ പരിശോധിച്ച് നിയമസഭയ്ക്കകത്ത് തന്നെ അത് ശരിയല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. വിവിധ ജാതിയിലും മതത്തിലുമുള്ളവര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ ലൗ ജിഹാദിന്റെ പരിഗണനയില്‍പ്പെടുത്തേണ്ടതില്ല. അങ്ങനൊരു കാര്യം കേരളത്തിലില്ല.

Read Also : ലൗ ജിഹാദില്‍ ജോര്‍ജ് എം.തോമസിനെ തള്ളി സിപിഐഎം

വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ എന്നും വി.കെ.സനോജ് പറഞ്ഞു.

Story Highlights: MB Rajesh says CPI (M) has no record of love jihad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here