Advertisement

സസക്സിൽ പൂജാരയ്ക്കും റിസ്‌വാനും അരങ്ങേറ്റം; ഫോട്ടോ വൈറൽ

April 14, 2022
Google News 2 minutes Read

കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാനും ഒരുമിച്ച് കളിക്കുന്നു. സസക്സിനു വേണ്ടിയാണ് ഇരുവരും ഇന്ന് അരങ്ങേറിയത്. തങ്ങലുടെ ട്വിറ്റർ ഹാൻഡിലിലൂടെ സസക്സ് പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

വിസ പ്രശ്നങ്ങളെ തുടർന്ന് പൂജാര ആദ്യ മത്സരം കളിച്ചിരുന്നില്ല. ഫോമിൽ അല്ലാത്തതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ പൂജാര ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെൻ്റുകൾ കളിക്കുന്നുണ്ട്. കൗണ്ടിക്കൊപ്പം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും താരം കളിക്കും.

കൗണ്ടിയിൽ ഡെർബിഷെയറിനെതിരെയാണ് ഇന്ന് സസക്സിൻ്റെ മത്സരം. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഡെർബിഷെയർ 2 വിക്കറ്റ് നഷ്ടത്തിൽ 108 റൺസാണ് നേടിയത്. ബില്ലി ഗോഡ്‌ൽമാൻ, ബ്രൂക് ഗസ്റ്റ് എന്നിവർ 12 റൺസ് വീതം നേടി പുറത്തായപ്പോൾ ഷാൻ മസൂദ് (74), വെയിൻ മാഡ്സൻ (3) എന്നിവർ ക്രീസിൽ തുടരുകയാണ്.

Story Highlights: mohammad rizwan cheteshwar pujara county

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here