Advertisement

ബോളിവുഡ് കാത്തിരുന്ന നിമിഷം; രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി

April 14, 2022
Google News 2 minutes Read
ranbir kapoor alia bhatt wedding

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായി. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു ( ranbir kapoor alia bhatt wedding ).

രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍, സംവിധായകരായ കരണ്‍ ജോഹര്‍, അയാന്‍ മുഖര്‍ജി, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീന്‍ ഭട്ട്, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നു തുടങ്ങി ആലിയയുടെയും രണ്‍ബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Read Also : “ഇത് അവരുടെ സ്വപ്നഭവനം”; മാതാപിതാക്കൾക്കായി ഒരു 20 വയസുകാരന്റെ സമ്മാനം…

ബുധനാഴ്ച ഹല്‍ദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു മെഹന്ദി- ഹല്‍ദി ആഘോഷങ്ങള്‍. കരീന കപൂര്‍, കരിഷ്മ, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. സംഗീതജ്ഞന്‍ പ്രതീക് കുഹാദ് മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. സെലബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിക്കി കോണ്‍ട്രാക്റ്ററാണ് വധൂവരന്മാരെ വിവാഹത്തിനു വേണ്ടി സ്റ്റെല്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

Story Highlights: Ranbir Kapoor and Alia Bhatt got married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here