വിഷുവിനെ വരവേൽക്കാൻ വിപണി സജീവം; നാരങ്ങക്കും ബീൻസിനും വിലക്കൂടി

വിഷുവിപണി കൊന്നപ്പൂവും കണിവെള്ളരിയും എത്തി. വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാണ്. കൊവിഡ് ശേഷമുള്ള ആദ്യ ഉത്സവകാലത്ത് കച്ചവടക്കാരും പ്രതീക്ഷയിലാണ്.
കണിവെള്ളരിയും കൊന്നപ്പൂവും ഒരുക്കി കണി കണ്ട് ഉണരാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.വിഷു പുലരിയെ വരവേൽക്കാൻ ആവശ്യമുള്ള സാധനങ്ങൾ എല്ലാം എത്തിച്ച് വിപണി സജീവമാണ്.
ആഘോഷത്തിനുള്ള സാധനങ്ങളെല്ലാം എത്തിച്ചുവെങ്കിലും വാങ്ങാൻ ആളില്ല എന്ന പരാതിയാണ് കൊച്ചിയിലെ വ്യാപാരികൾക്ക്. മഴ പ്രതിസന്ധി ആണെന്ന് വ്യാപാരികൾ പറയുന്നു.
Read Also : വിഷുപ്പൂരത്തിനായി കുരിശിന്റെ വഴി പ്രയാണത്തിന്റെ സമയം മാറ്റി; മതമൈത്രിയുടെ മറ്റൊരു മുഖം
സദ്യ ഒരുക്കുന്നതിന് ആവശ്യമായ പച്ചക്കറികൾക്ക് എല്ലാം 40 മുതൽ 60 രൂപ വരെയാണ് വില. ചെറു നാരങ്ങക്കും ബീൻസിനും മാത്രമാണ് അൽപം വില ഉയർന്നത്.പ്രതിസന്ധികൾ ഉണ്ടെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുമെന്ന പ്രതീക്ഷയുണ്ട് വ്യാപാരികൾക്ക്.
Story Highlights: vishu market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here