Advertisement

ആന്ധ്രാപ്രദേശിൽ തീപിടുത്തം നടന്ന ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്

April 15, 2022
Google News 0 minutes Read
andhra fire chemical lab shut down

നൈട്രിക് ആസിഡ് ആറുപേരുടെ മരണം സംഭവിച്ച, ആന്ധ്രാപ്രദേശ് എളൂർ അക്കിറെഡിഗുഡത്തെ പോറസ് ലാബ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. കെമിക്കൽ ലാബിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിഛേദിയ്ക്കാനും ശുപാർശയുണ്ട്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ലാബ് പ്രവർത്തിയ്ക്കുന്നതെന്നും ലാബിന്റെ പ്രവർത്തനം കാരണം അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആന്ധ്രാ പ്രദേശിലെ ഏലുരൂവിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത് ഇന്നലെയാണ്. ആറ് പേരാണ് മരിച്ചത്. 12 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നൈട്രിക് ആസിഡ് ചോർന്നതാണ് അപകടത്തിലേക്ക് വഴിവച്ചത്. മരിച്ചവരിൽ നാല്് പേർ ബിഹാർ സ്വദേശികളാണ്.

മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. റെവന്യൂ വകുപ്പിന്റേയും പൊലസിന്റേയും നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here