Advertisement

ഗൗരി ലക്ഷ്മിക്ക് സഹായവുമായി ബസ് ഉടമകൾ; കൈമാറിയത് 18 ലക്ഷം

April 15, 2022
Google News 2 minutes Read
bus owners gave gouri lekshmi 7 lakhs

പാലക്കാട് കൊളപ്പുള്ളിയിലെ ലിജുനിത ദമ്പതികളുടെ മകൾ ഗൗരി ലക്ഷ്മിക്ക് സഹായവുമായി ബസ് ഉടമകൾ. ഇന്ന് കോഴിക്കോട്-മഞ്ചേരി റൂട്ടിലെ ബസ് ഉടമകൾ 11 ലക്ഷം രൂപ കുടുംബത്തെ ഏൽപ്പിച്ചു. തൊട്ടുപിന്നാലെ ഓൾ കേരളാ പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് ഏഴ് ലക്ഷം രൂപ ഗൗരിയുടെ ചികിത്സയ്ക്കായി കൈമാറി.

ഗൗരിലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായി ഇനി നമ്മുടെ മുന്നിലുള്ളത് 9 ദിവസം മാത്രമാണ്. സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിക്ക് രണ്ടാം പിറന്നാളിന് മുൻപ് മരുന്ന ലഭിക്കണം. മെയ് 2നാണ് ഗൗരി ലക്ഷ്മിക്ക് രണ്ട് വയസ് തികയുന്നത്. അതിന് ഒരാഴ്ച മുൻപെങ്കിലും മരുന്ന് ഓർഡർ ചെയ്ത് കുഞ്ഞിന് നൽകണം. എന്നാൽ മാത്രമേ മരുന്ന് ഫലിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗൗരിക്കായി പ്രത്യേക ക്യാമ്പെയിന് രൂപം നൽകിയിരിക്കുകയാണ് ട്വന്റിഫോർ.

വിഷു ദിനത്തിൽ ‘ഗൗരിക്കൊരു കൈനീട്ടം’ എന്ന ക്യാമ്പെയ്‌നിലൂടെ കേരളക്കരയോട് വിഷുനാളിൽ ഗൗരി എന്ന കുരുന്നിന് കൈനീട്ടം നൽകാൻ അഭ്യർത്ഥിക്കുകയാണ് ട്വന്റിഫോർ.

ACCOUNT NUMBER – 4302001700011823
IFSC CODE þ- PUNB0430200
PHONEþ – 9847200415

കഴിഞ്ഞ ദിവസമാണ് സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് പണം വേണമെന്ന വാർത്ത ട്വന്റിഫോർ പുറത്തുവിട്ടത്. തുടർന്ന് നിരവധി പേർ സഹായവുമായി എത്തി. എന്നാൽ 16 കോടി രൂപ വേണ്ടയിടത്ത് നിലവിൽ 6 കോടി 81 ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളു. ശേഷിക്കുന്ന പത്ത് കോടി രൂപയ്ക്കായി കേരളത്തിന്റെ കനിവ് തേടുകയാണ് ഈ കുടുംബം. മരുന്നിന് ഓർഡർ നൽകാൻ 9 ദിവസത്തിൽ താഴെ മാത്രമേ ഇനി സമയമുള്ളു.

Story Highlights: bus owners gave gouri lekshmi 7 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here