ദീപക് ചഹാറും റാസിഖ് സലാമും ഐപിഎലിൽ നിന്ന് പുറത്ത്; റാസിഖിനു പകരക്കാരനായി ഹർഷിത് റാണ

ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് തിരിച്ചടിയായി പേസർമാരുടെ പരുക്കുകൾ. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ച് പരുക്കേറ്റ ചെന്നൈ സൂപ്പർ കിംഗ്സ് താരം ദീപക് ചഹാർ ഐപിഎൽ കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. ചഹാറിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ജമ്മു കശ്മീർ പേസർ റാസിഖ് സലാമും ഐപിഎലിൽ നിന്ന് പുറത്തായി. റാസിഖ് സലാമിനു പകരക്കാരനായി ഡൽഹി താരം ഹർഷിത് റാണയെ കൊൽക്കത്ത ടീമിലെത്തിച്ചു.
അതേസമയം, ഡൽഹി ക്യാപിറ്റൽസ് ഫിസിയോ പാട്രിക്ക് ഫർഹതിന് കൊവിഡ് പോസിറ്റീവായെന്നും ബിസിസിഐ അറിയിച്ചു. അദ്ദേഹം ക്വാറൻ്റീനിലാണ്.
ഒരു മാസത്തിലധികമായി ചഹാർ എൻസിഐയിലുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിലാണ് താരത്തിനു പരുക്കേറ്റത്. ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും പിന്നീട് ഐപിഎൽ തന്നെ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ വന്നു. തുടയിലാണ് അന്ന് ചഹാറിനു പരുക്കേറ്റത്. പിന്നീട് എൻസിഎയിൽ റിഹാബിലിറ്റേഷനിലായിരുന്ന ചഹാറിന് പരിശീലനത്തിനിടെ വീണ്ടും പരുക്കേൽക്കുകയായിരുന്നു.
Story Highlights: deepak chahar rasikh salam ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here