Advertisement

വിഷു ദിനത്തിലും ശമ്പളമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ; സിഐടിയു പ്രതിഷേധ സമരം ഇന്നും തുടരും

April 15, 2022
Google News 0 minutes Read
ksrtc citu protest

വിഷു ദിനത്തിലും ശമ്പളം ലഭിക്കാതെ കെഎസ്ആർടിസി ജീവനക്കാർ. സിഐടിയു പ്രഖ്യാപിച്ച പ്രതിഷേധസമരം ഇന്നും തുടരും.
അതേസമയം എഐടിയുസി ഇന്ന് ചേരുന്ന നേതൃയോഗത്തിൽ തുടർസമരപരിപാടികൾ തീരുമാനിക്കും.

വിഷുദിനത്തിലും പ്രതിഷേധത്തിലാണ് കെഎസ്ആർടിസി ജീവനക്കാർ. സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും പ്രതിഷേധ സമരം തുടരും.അനിശിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം.എഐടിയുസി ഇന്ന് നേതൃയോഗം ചേർന്ന് തുടർസമര പരിപടികൾ തീരുമാനിക്കും.

വിഷുവിന് മുൻപ് ശമ്പളം നൽകിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരണം ഉൾപ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു.
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സിഐടിയു എഐടിയുസി സംഘടനകൾ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും.
ശമ്പള പ്രതിസന്ധി മറികടക്കാൻ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആർടിസിയുടെ അകൗണ്ടിൽ എത്തിയിട്ടില്ല.
ഇന്ന് ബാങ്ക് അവധിയായതിനാൽ അതിനിയും വൈകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here