Advertisement

ഇതാണ് എന്റെ വഴിയെന്ന് നിശ്ചയിക്കുന്നത് ഇതൊരു വിഷ്വൽ മ്യൂസിക് ആണെന്ന തിരിച്ചറിവിൽ നിന്നാണ്; വിഷുദിനത്തിൽ വിശേഷങ്ങളുമായി മേതിൽ ദേവിക…

April 15, 2022
Google News 0 minutes Read

നൃത്തചുവടുകൾ കൊണ്ട് തന്റേതായ കലാരൂപം കൊണ്ട് പ്രേക്ഷകഹൃദയത്തിൽ ഇടംപിടിച്ചയാളാണ് മേതിൽ ദേവിക. എന്നും തന്റെ അഭിപ്രായങ്ങൾ ശക്തമായി ദേവിക സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് വിഷുദിനത്തിൽ 24 ന്യൂസിനൊപ്പം തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് മേതിൽ ദേവിക. നർത്തകി, നൃത്താധ്യാപിക, റിസർച്ച് സൂപ്പർവൈസർ, കൾച്ചറൽ ഇന്റർപ്രെറ്റർ, 2008 ൽ ഉസ്താദ് ബിസ്മില്ലാ ഖാൻ ദേശീയ പുരസ്‌കാര ജേതാവ്, 2018 ഓസ്കർ കണ്ടൻഷൻ ലിസ്റ്റിൽ ഇടംപിടിച്ചയാൾ തുടങ്ങി നിരവധി വിശേഷണങ്ങൾ മേതിൽ ദേവിക സ്വന്തമാക്കിയിട്ടുണ്ട്.

സംഗീതത്തിലുള്ള അഭിരുചിയാണ് തനിക്ക് നൃത്തത്തിലേക്കുള്ള വഴിയായത് എന്ന് മേതിൽ ദേവിക പറയുന്നു. മൂന്നര വയസ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. പക്ഷെ ഇതാണ് എന്റെ വഴിയെന്ന് ഞാൻ നിശ്ചയിക്കുന്നത് ഇതൊരു വിഷ്വൽ മ്യൂസിക് ആണ് എന്ന തിരിച്ചറിവിൽ നിന്നാണ്. എനിക്ക് ഇഷ്ടമുള്ള വാദ്യങ്ങൾ, സംഗീതം ഇതെല്ലാം എനിക്ക് ഇതിൽ ഉൾപ്പെടുത്താം. എനിക്ക് ഇഷ്ടമുള്ള രീതിയിലുള്ള കമ്മ്യൂണിക്കേഷൻ ഇതിലൂടെ സാധിക്കും. എപ്പോഴും നമ്മുടെ സംവാദങ്ങൾ വാക്കുകൾ കൊണ്ടാകണമെന്നില്ല. കലയിലൂടെയും ഇത് സാധ്യമാണ്. വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ പോലും കലയിലൂടെ പറഞ്ഞുവെക്കാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് കലാരൂപങ്ങൾ എന്നും വ്യത്യസ്തമാകുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ആയിരം ലെക്ചെർസിലൂടെ പറയുന്ന കാര്യങ്ങൾ ഒരുപക്ഷെ ഒരു നൃത്തത്തിലൂടെ പറഞ്ഞുവെക്കാൻ സാധിക്കും. കല എന്നും ഭയങ്കര ലിബറേറ്റിംഗ് ആണ്. അതിനകത്ത് വല്ലാത്തൊരു സ്വാതന്ത്ര്യമുണ്ട്. ഞാൻ ഒരു വർക്ക് ചെയ്യുമ്പോൾ അത് എന്നെ കൂടെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്റെ ഒരു സിഗ്നേച്ചോറോ എന്തെങ്കിലും അതിൽ കാണാം എന്നും മേതിൽ ദേവിക പറയുന്നു. ഇപ്പോൾ തന്റെ പുതിയ വർക്കുകളുമായി തിരക്കിലാണ്. നർത്തകിയായും അധ്യാപികയായും റിസർച്ച് സൂപ്പർവൈസറായും തന്റെ തിരക്കുകളുടെ ലോകത്ത് നൃത്തത്തോടൊപ്പമാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here