പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് സ്വതന്ത്രസ്ഥാനാർത്ഥി?; മേതിൽ ദേവികയുമായി നേതൃത്വം ചർച്ച നടത്തി
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന. നർത്തകി മേതിൽ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി അല്ലെങ്കിൽ യുവസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചന.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കുക സിപിഐഎമ്മിന് അഭിമാനപ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് പലതവണ കൈപൊള്ളിയതാണെങ്കിലും വീണ്ടും സ്വതന്ത്രരെ നിർത്തിയുള്ള പരീക്ഷണത്തിന് പാർട്ടി മുതിരുന്നത്. സ്വീകാര്യതയുള്ള പാർട്ടി പശ്ചാത്തലമുള്ളവരെയാണ് പരിഗണിക്കുന്നത്.
അനുയോജ്യയായ സ്വതന്ത്രസ്ഥാനാർത്ഥിയെ ലഭിച്ചില്ലെങ്കിൽ ഒരു യുവ മുഖത്തെ പാർട്ടി പരീക്ഷിക്കും. എന്തായാലും ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് പാർട്ടി നിർദേശം. ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ഇടതുമുന്നണിക്ക് പാലക്കാട് വിജയിച്ചേ മതിയാകൂ.
Story Highlights : Independent candidate for CPIM in Palakkad by-election?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here