ശ്രീലങ്കയിൽ ഇന്ധന റേഷൻ നടപ്പിലാക്കി

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ ഇന്ധന റേഷൻ നടപ്പിലാക്കി. വാഹന ഇന്ധനങ്ങൾക്കാണ് റേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. സിലോൺ പെട്രോളിയം കോർപ്പറേഷൻ പുറത്തിറക്കിയ വാർത്താകുറിപ്പ് പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് ഒരു തവണ പമ്പിലെത്തുമ്പോൾ 1000 രൂപയുടെ ഇന്ധനം നിറയ്ക്കാനാണ് അനുമതി. മുച്ചക്ര വാഹനങ്ങൾക്ക് 1500 രൂപയ്ക്കും കാർ, ജീപ്പ്, വാൻ തുടങ്ങിയവയ്ക്ക് 5000 രൂപയ്ക്കുള്ള ഇന്ധനം വീതവും നിറയ്ക്കാം. ലോറി, ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് റേഷൻ ഇല്ല.
പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് രാജ്യത്ത് കാണുന്നത്. ഇത് ആളുകൾ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നുണ്ട്. 12 മണിക്കൂറാണ് ശ്രീലങ്കയിലെ പവർ കട്ട്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിലേക്ക് ഒരോ ദിവസവും കൂടുതൽ ആളുകളാണ് എത്തുന്നത്.
Story Highlights: srilanka fuel ration update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here