Advertisement

കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു; മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നുപോയെന്ന് വി.ഡി സതീശന്‍

April 15, 2022
Google News 2 minutes Read
vd satheeshan against pinarayi vijayan

കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഭരണം നടത്താന്‍ മറന്നിരിക്കുകയാണ്. വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ വര്‍ഗീയ ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വര്‍ഗീയ സംഘടനകളെ മുഖ്യമന്ത്രി കയ്യുകെട്ടി നോക്കിനില്‍ക്കുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്നും പ്രതികരിച്ചു.

‘ഒരു വിഷു ദിനം കൂടി സങ്കടത്തില്‍ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണ്. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയി. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന ഓമന പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വര്‍ഗീയ ശക്തികള്‍ക്കും അക്രമികള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.

Read Also : എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം; പങ്കില്ലെന്ന് ബിജെപി

ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ വിവിധ വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വര്‍ഗീയ ശക്തികളെ നിലയ്ക്ക് നിര്‍ത്തണം. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണം’. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Story Highlights: vd satheeshan against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here